വില്ലേജ് ഓഫീസിലേക്ക് സാനിറ്റൈസര്‍ മെഷീന്‍ വിതരണം ചെയ്തു

35
Advertisement

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനവലശ്ശേരി വില്ലേജ് ഓഫീസിലേക്ക് സാനിറ്റൈസര്‍ മെഷീനും സാനിറ്റൈസറും വിതരണം ചെയ്തു.വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ അഡ്വ.ടി.ജെ തോമസ് നിര്‍വ്വഹിച്ചു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ബിജോയ് പോള്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ തോമാച്ചന്‍ വെള്ളാനിക്കാരന്‍ മുഖ്യാതിഥിയായിരുന്നു.ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ടോണി ആനോക്കാരന്‍ ആമുഖ പ്രസംഗം നടത്തി.വില്ലേജ് ഓഫീസര്‍ ടി.കെ പ്രമോദ് സാനിറ്റൈസര്‍ മെഷീന്‍ ഏറ്റുവാങ്ങി. അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി പോള്‍ തോമസ് മാവേലി, റീജിണല്‍ ചെയര്‍മാന്‍ ബാബു കൂവ്വക്കാടന്‍,സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു.ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ജോണ്‍ നിധിന്‍ തോമസ് സ്വാഗതവും,ട്രഷറര്‍ ജോണ്‍ തോമസ് നന്ദിയും പറഞ്ഞു.ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ബിജു ജോസ് കൂനന്‍,അഡ്വ.മനോജ് ഐബന്‍, എന്‍.എന്‍ ശശികുമാര്‍ എന്നിവര്‍ സാനിറ്റൈസര്‍ മെഷീന്‍ വിതരണത്തിന് നേതൃത്വം നല്‍കി.

Advertisement