ഇന്ത്യൻ സീനിയർ ചേംബർ സാനിറ്റൈസർ സ്റ്റാൻഡ്, സാനിറ്റൈസർ , മാസ്കുകൾ വിതരണം ചെയ്തു

43

ഇരിങ്ങാലക്കുട:ഇന്ത്യൻ സീനിയർ ചേംബർ ഇരിങ്ങാലക്കുട ലീജിയൻ, കോവിഡ് 19 നു എതിരെയുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, വിവിധ സർക്കാർ ഓഫീസുകളിൽ സാനിറ്റൈസർ സ്റ്റാൻഡ്, സാനിറ്റൈസർ , മാസ്കുകൾ എന്നിവ വിതരണം ചെയ്യുവാൻ തീരുമാനിച്ചു. ഗവണ്മെന്റ് വെറ്ററിനറി പോളി ക്ലിനിക്കിലേക്ക് സാനിറ്റൈസർ സ്റ്റാൻഡ് നൽകിക്കൊണ്ട് മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു വിതരണത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. സീനിയർ ചേംബർ പ്രസിഡന്റ്‌ . അജിത്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രോഗ്രാം ഡയറക്ടർ ജെയ്സൺ പാറേക്കാടൻ സ്വാഗതവും മുനിസിപ്പൽ വികസനകാര്യ ചെയർമാൻ കുര്യൻ ജോസഫ് മുഖ്യ അതിധേയത്വവും വഹിച്ചു. വാർഡ് കൗൺസിലർ സംഗീത ഫ്രാൻസിസ്, ഹോസ്പിറ്റൽ സീനിയർ വെറ്ററിനറി സർജൻ ഡോ . ബാബുരാജ്. ടി. എ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ISC സെക്രട്ടറി അഡ്വ. പാട്രിക് ഡേവിസ് നന്ദി രേഖപ്പെടുത്തി. സേവനപ്രവർത്തനങ്ങളുടെ അടുത്ത ഭാഗമായി ഈ മാസം ഏഴാം തിയതി തിങ്കളാഴ്ച രാവിലെ 10.30നു ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിലേക്കും എട്ടാം തിയതി ചൊവ്വാഴ്ച രാവിലെ 10.30നു മാനവലശ്ശേരി വില്ലേജ് ഓഫീസിലേക്കും സാനിറ്റൈസർ സ്റ്റാൻഡുകൾ വിതരണം ചെയ്യുന്നതാണ്.

Advertisement