താണിശ്ശേരി കുടുംബാരോഗ്യ ഉപ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം

105

കാറളം: ഗ്രാമ പഞ്ചായത്തിൽ പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിർമ്മാണം നടത്തുന്ന താണിശ്ശേരി കുടുംബാരോഗ്യ ഉപ കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനം എം. എൽ. എ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നും 25, 00, 000 (ഇരുപത്തിയഞ്ച് ലക്ഷം ) രൂപയാണ് നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്.ഉപ കേന്ദ്ര സ്ഥലത്ത് വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കാറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ. കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രെതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ അംബിക സുഭാഷ് സ്വാഗതവും പഞ്ചായത്ത്‌ മെമ്പർ ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു.

Advertisement