അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

268
Advertisement

നടവരമ്പ്: കല്ലംകുന്ന് മുകുന്ദപുരം ക്ഷേത്രത്തിന് സമീപം അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കാവുങ്ങൽ ജയകൃഷ്ണൻ ഭാര്യ 57 വയസ്സുള്ള ചക്കമ്പത്ത് രാജിയെ തൂങ്ങി മരിച്ച നിലയിലും മകൻ വിജയ് കൃഷ്ണ (26) യുടെ മൃതദേഹം കിണറ്റലും കണ്ടെത്തി.ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.ചാലക്കുടി ഡി. വൈ. എസ്. പി ആർ. സന്തോഷ്‌, ഇരിങ്ങാലക്കുട സി. ഐ എം. ജെ ജിജോ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഫോറെൻസിക് വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലം പരിശോധിച്ചു. രാജിയുടെ ഇളയ മകനാണ് വിജകൃഷ്‌ണ. മൂത്ത മകൻ വിനയ് കൃഷ്ണയെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.