കിടപ്പുരോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

40
Advertisement

ഇരിങ്ങാലക്കുട:കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ പരിധിയിലുള്ള കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകളും നിർദ്ദനരായ വിദ്യാർത്ഥികൾക്ക് TV യും വിതരണം ചെയ്തു. ഇരിങ്ങാലക്കുട ആർദ്രം പാലിയേറ്റീവ് കെയർ ചെയർമാൻ ഉല്ലാസ് കളക്കാട്ട് ഓണക്കിറ്റുകളുടെ വിതരണ ഉത്ഘാടനം നിർവഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഉചിതസുരേഷ് വിദ്യാർത്ഥികൾക്ക് TV വിതരണം ചെയ്തു.കൂടാതെ തൊഴിലാളികൾക്കുള്ള ബോണസ്സ് വിതരണം CPI(M) ഏരിയ സെക്രട്ടറി K.C പ്രേമരാജൻ നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ CITU ഏരിയ സെക്രട്ടറി കെ കെ ഗോപി, CPI(M) വേളൂക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി .എൻ കെ അരവിന്ദാക്ഷൻമാസ്റ്റർ,CPI ലോക്കൽ സെക്രട്ടറി ടി കെ .വിക്രമൻ, നടവരമ്പ് ഗവ.സ്കൂൾ പ്രസിഡണ്ട് എം എ അനിലൻ,ബാങ്ക് വൈ.പ്രസിഡണ്ട് പി പി പൊറിഞ്ചു,സെക്രട്ടറി സി കെ ഗണേഷ് എന്നിവർ സംസാരിച്ചു.

Advertisement