ഇരിങ്ങാലക്കുട :മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10% സംവരണം ഉന്നതവിദ്യാഭ്യാസം, തൊഴിൽ തുടങ്ങി സമസ്ത മേഖലകളിലും നടപ്പിലാക്കുക, കേരളത്തിലെ മുഴുവൻ ദേവസ്വം ബോർഡുകളിലെയും സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുക, കഴകക്കാർക്ക് പൂവ്, ദർഭ പുല്ല് എന്നിവ വിതരണം ചെയ്യുക എന്നിവ സമസ്തകേരള വാര്യർ സമാജം നാല്പത്തി രണ്ടാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ഓൺലൈനിൽ നടന്ന സമ്മേളനം ബി.എസ്.വാരിയർ ഉദ്ഘാടനം ചെയ്തു. വാര്യർ ഒരു സംസ്കാരമാണ്, ജാതിയല്ല എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. മാറ്റങ്ങൾക്കനുസരിച്ച് മാറുന്ന വരാണ് വിജയം കൈവരിച്ചിട്ടുള്ളത് എന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് എം.ആർ.ശശി അധ്യക്ഷത വഹിച്ചു. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ,പി.വി.ശങ്കരനുണ്ണി, ടി.വി.ശ്രീനിവാസ് വാരിയർ, എ.സി.സുരേഷ്,സി.ബി.എസ്.വാരിയർ,ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു.
വിവിധ എൻഡോവ്മെന്റ്കൾ, അവാർഡുകൾ, സഹായങ്ങൾ എന്നിവ വിതരണം ചെയ്തു. സംസ്ഥാനത്തെ മികച്ച ജില്ലയായി തിരുവനന്തപുരവും, മികച്ച യൂണിറ്റായി തലോരും( തൃശ്ശൂർ ജില്ല) തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭാരവാഹികൾ -എം.ആർ.ശശി (പ്രസിഡന്റ്),കെ.ജി.മോഹൻകുമാർ,കെ.വി.ചന്ദ്രൻ, സി.ബാലകൃഷ്ണവാര്യർ( വൈസ് പ്രസിഡന്റുമാർ), പി.വി.മുരളീധരൻ( ജനറൽ സെക്രട്ടറി),യു.ഷിബി,ടി.ഗോപകുമാർ, പി.വി.ഉണ്ണികൃഷ്ണൻ( സെക്രട്ടറിമാർ),പി.വി.ശങ്കരനുണ്ണി( ട്രഷറർ).
വനിതാവേദി – ശ്രീജാ രാജേഷ് (പ്രസിഡന്റ്), രമ ഉണ്ണികൃഷ്ണൻ(സെക്രട്ടറി)മഞ്ജുള മുരളീധരൻ(ട്രഷറർ)
യുവജനവേദി – എം.പി.ജയകൃഷ്ണൻ (പ്രസിഡന്റ്), കെ.വി.ഹരീഷ്(സെക്രട്ടറി), പി.വി.ശ്രീജിത്ത്(ട്രഷറർ) .
വാര്യർ സമാജം സംസ്ഥാന സമ്മേളനം നടന്നു
Advertisement