Home NEWS ആധുനിക കാലത്തെ നവമുന്നേറ്റം:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടന്നു

ആധുനിക കാലത്തെ നവമുന്നേറ്റം:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട:കഴിഞ്ഞ മാർച്ച് മാസത്തിൽ നടക്കേണ്ടിയിരുന്ന പരിഷത്ത് സമ്മേളനം കോവിഡിന്റെ വ്യാപന പശ്ചാത്തലത്തിൽ മാറ്റി വെക്കുകയായിരുന്നു. ശാസ്ത്ര പ്രചരണ രംഗത്ത് ഏറെ മുന്നിലുള്ള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സമ്മേളനം ഗൂഗിൾ മീറ്റിലൂടെ നടത്തി.എഴുപത്തിയഞ്ച് പ്രതിനിധികൾ അവരവരുടെ വീടുകളിൽ ഇരുന്ന് സമ്മേളനത്തിൽ പങ്കെടുത്തു.മേഖലാ പ്രസിഡണ്ട് റഷീദ് കാറളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എ.പി.മുരളി ഉദ്ഘാടനം ചെയ്തു.അഡ്വ: പി.പി.മോഹൻദാസ് റിപ്പോർട്ടും ഒ.എൻ.അജിത്കുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.എം.കെ.ചന്ദ്രൻ മാഷ്, പ്രിയൻ ആലത്ത്, വി.എൻ.കഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.നല്ല രീതിയിൽ ചർച്ചകൾ നടന്നു. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീഴുന്ന ആയിരക്കണക്കിന് ലിറ്റർ മഴവെളളം കാനയിലൂടെ ഒഴുകി പോകുന്നു. കുടിവെള്ളത്തിന് ഏറെ പ്രയാസപ്പെടുന്ന ഈ മേഖലയിൽ ഈ വെള്ളത്തെ കൃഷി ആവശ്യങ്ങൾക്കായും കിണറിൽ റീചാർജ്ജ് ചെയ്തും മഴക്കുഴികളിൽ ഇറക്കിയും വെള്ളത്തെ സംരക്ഷിക്കാൻ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് സമ്മേളനത്തിൽ പ്രമേയം പാസ്സാക്കി.എ.ടി. നിരുപ് സ്വാഗതവും ടി.എസ്.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള രീതിയിലായിരുന്നു സമ്മേളനം നടത്തിയത് .

Exit mobile version