ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

196

ഇരിങ്ങാലക്കുട :നഗരസഭ പ്രദേശത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി.തുടർച്ചയായി ലോക്ക് ഡൗണും പിന്നീട് ട്രിപ്പിൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചത് മൂലം നഗരസഭാ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലാണ്. ആഴ്ചകൾക്കു മുൻപ് നഗരസഭാ പ്രദേശത്തെ ലോക്ക് ഡൗൺ പിൻവലിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത ലോക്ക് ഡൗണും പിന്നീട് ട്രിപ്പിൾ ഡൗണും പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമീപ പഞ്ചായത്തുകളിൽ രോഗവ്യാപനം കൂടിയപ്പോൾ ഇരിഞ്ഞാലക്കുട നഗരസഭ പ്രദേശത്ത് എണ്ണം കുറയുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കണം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെയധികം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ അവസരത്തിൽ അവർക്ക് സാമ്പത്തിക സഹായം സർക്കാർ നൽകാൻ തയ്യാറാകണമെന്നും ജില്ല ഭരണകൂടത്തോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ആവശ്യപ്പെട്ടു.

Advertisement