എം.എൽ.എ ഫണ്ടുപയോഗിച്ചു നിർമ്മിച്ച റോഡുകളുടെ ഉദ്‌ഘാടനം നടത്തി

55
Advertisement

കാട്ടൂർ :എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചു നിർമ്മാണം പൂർത്തിയാക്കിയ കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ കെ.യു. അരുണൻ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും വാർഡ് 4 ലെ തളിയപ്പാടത്ത്‌ റോഡ് നിർമ്മാണത്തിനായി 3,40,000 (മൂന്നുലക്ഷത്തി നാല്പതിനായിരം ) രൂപയും, വാർഡ് 8 ലെ കറുകുളം റോഡ് നിർമ്മാണത്തിനായി 5,00,000 (അഞ്ചുലക്ഷം ) രൂപയുമാണ് അനുവദിച്ചിരുന്നത്. ഉദ്ഘാടന ചടങ്ങുകളിൽ കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. കെ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ബീന രഘു, പൊതു മരാമത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീജ പവിത്രൻ, വാർഡ് മെമ്പർമാരായ ടി. വി. ലത, മനോജ്‌ വലിയപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement