ആഷിഖ് ചികിത്സാ നിധിയിലേക്ക് 62600 രൂപ സമാഹരിച്ച് നൽകി ചങ്ങാതിക്കൂട്ടം

78
Advertisement

കാട്ടൂർ :രക്താർബുദം ബാധിച്ച് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാട്ടൂർ പൊഞ്ഞനം സ്വദേശി പുതിയവീട്ടിൽ അബ്ദുള്ള മകൻ ആഷിഖ് ചികിത്സാ നിധിയിലേക്ക് ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ക്ലബ്ബ് 62,600 രൂപ സമാഹരിച്ച് നൽകി.വിദേശത്തും നാട്ടിലുമുള്ള ക്ലബ്ബ് അംഗങ്ങളിൽ നിന്നും നാട്ടിലെ സുമനസ്സുകളിൽ നിന്നും സമാഹരിച്ച 42600 രൂപയും, ദമാമിലെ മനില സൂപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ കരാഞ്ചിറ സ്വദേശി തറയിൽ ഫഹദ് ഹനീഫ് നൽകിയ 20000 രൂപയും ചേർത്ത് 62600 രൂപ ഇരിങ്ങാലക്കുട എം.എൽ .എ കെ .യു അരുണൻ മാഷിന്റെ സാന്നിധ്യത്തിൽ ആഷിഖ് ൻറെ വാപ്പ അബ്ദുള്ളക്ക് ക്ലബ്ബ് പ്രസിഡന്റ് അനുമോദ് പാലക്കൽ കൈമാറി. വാർഡ് മെമ്പർ ഷീജ പവിത്രൻ ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പവിത്രൻ എന്നിവർ എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു .ക്ലബ്ബ് അംഗങ്ങളായ രഞ്ജിത് കടവിൽ ,അനീഷ് പാലക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement