ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരിയേയും സന്നദ്ധ പ്രവര്‍ത്തകരേയും ആദരിച്ചു

261
Advertisement

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, കോവിഡ് ബാധിച്ച് മരണമടഞ്ഞ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗ്ഗീസ് പളളന്റെ സംസ്‌കാര കര്‍മ്മം മാതൃകപരമായി നടത്തിയ കത്തീഡ്രല്‍ വികാരിയേയും സന്നദ്ധ പ്രവര്‍ത്തകരേയും ആദരിച്ചു. ഡി.വൈ.എസ്.പി ഫേയ്മസ് വര്‍ഗീസ് കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടനെ പൊന്നാട അണിയിച്ചു.സന്നദ്ധ പ്രവര്‍ത്തകരായ സുനില്‍ ആന്റപ്പന്‍ ഞാറേക്കാടന്‍, ഷൈമോന്‍ അമ്പൂക്കന്‍, സെന്തില്‍ കൊഴിഞ്ഞിലിക്കാടന്‍, മിഥുന്‍ തോമസ്, സുബീഷ് ബാബു ഞാറേക്കാടന്‍, ജസ്റ്റിന്‍ പോള്‍സന്‍ കോട്ടക്കല്‍ എന്നിവര്‍ക്ക് വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ഉപഹാരം ഡി.വൈ.എസ്.പി ഫേയ്മസ് വര്‍ഗീസ് കൈമാറി.വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ അഡ്വ.കെ.ജി അജയ്കുമാര്‍, ബാബു
കൂവ്വക്കാടന്‍, ഷാജന്‍ ചക്കാലക്കല്‍, ഷാജു കണ്ടംകുളത്തി, സതീശന്‍
നീലങ്കാട്ടില്‍, പോള്‍സന്‍ കല്ലൂക്കാരന്‍ എന്നിവര്‍ സംസാരിച്ചു.