മുനിസിപ്പാലിറ്റിയുടെ വീഴ്ച ജനങ്ങളുടെ മേല്‍ ചാര്‍ത്തരുത്. സി പി ഐ

152

ഇരിങ്ങാലക്കുട:പൊതുജനങ്ങളുടെ അശ്രദ്ധകൊണ്ടും,ജാഗ്രതകുറവു കൊണ്ടുമാണ് ഇരിങ്ങാലക്കുടയില്‍ കോവിഡ് വ്യാപനമുണ്ടായതെന്ന ട്രപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായുള്ള മെെക്ക് അനൗണ്‍സ്മെന്റ് മുനിസിപ്പല്‍ ഭരണാധികാരികളുടേയും,സ്വകാര്യകാലിതീറ്റ നിര്‍മ്മാണകമ്പനിയുടേയും വീഴ്ചകള്‍ മറച്ചുവെക്കുന്ന തരത്തിലുള്ളതാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു. ഇരിങ്ങാലക്കുടയിലെ കോവിഡ് വ്യാപനത്തിന്റെ ഉറവിടം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച കെ എസ് ഇ കമ്പനിയാണെന്ന് ഇതിനകം വ്യക്തമായതാണ്.നിരീക്ഷണ കാലാവുധിയും,പരിശോധനഫലങ്ങള്‍ വരുന്നതിനും മുമ്പ്,ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കമ്പനി പ്രവര്‍ത്തിച്ചതിനെതിരെ കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ് പ്രകാരം പോലീസ് കേസ്സെടുത്തിട്ടുള്ളതുമാണ്.ഇതെല്ലാം മറച്ചുവെച്ചുള്ള അനൗണ്‍സ്മെന്റിലെ ജനങ്ങളെ പഴിചാരിയുള്ള വാക്കുകള്‍ പിന്‍വലിക്കണമെന്നും പി.മണി ആവശ്യപ്പെട്ടു.

Advertisement