Friday, August 22, 2025
24.5 C
Irinjālakuda

ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്;13 പേർക്ക് രോഗമുക്തി

തൃശൂർ :ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 24) 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേർ രോഗമുക്തരായി. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1057 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 618 ആണ്.ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നുള്ള ഫയര്‍‌സ്റ്റേഷൻ ജീവനക്കാരായ 4 പേർക്ക് രോഗം സ്ഥിരീകരിച്ചു. (49, പുരുഷൻ), (28, പുരുഷൻ), (25, പുരുഷൻ), (28, പുരുഷൻ) എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ പെട്ട ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷൻ), കെഎസ്ഇ ക്ലസ്റ്ററിൽ നിന്നുള്ള പുല്ലൂർ സ്വദേശി (42, പുരുഷൻ) എന്നിവർക്കും സമ്പർക്ക രോഗബാധയുണ്ടായി.പട്ടാമ്പി ക്ലസ്റ്ററിൽ നിന്നുളള 8 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. നെടുംപുര സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേർ (12 വയസ്സുള്ള ആൺകുട്ടി), (58, സ്ത്രീ), മാരാത്ത്കുന്ന് സ്വദേശി (50, പുരുഷൻ), കടവല്ലൂർ സ്വദേശി (3 വയസ്സുള്ള പെൺകുട്ടി), കടവല്ലൂർ സ്വദേശി(26, സ്ത്രീ), കടവല്ലൂർ സ്വദേശി (3, പെൺകുഞ്ഞ്), കടവല്ലൂർ(27, സ്ത്രീ), കടവല്ലൂർ (48, സ്ത്രീ) എന്നിവരാണ് ഈ സമ്പർക്കപ്പട്ടികയിലുളളത്. രോഗഉറവിടമറിയാത്ത 9 പേർ പോസിറ്റീവായി. പൈനൂർ സ്വദേശി (42, പുരുഷൻ), താന്ന്യം സ്വദേശി (52, സ്ത്രീ), അവിണിശ്ശേരി സ്വദേശി (28, പുരുഷൻ), ചാലക്കുടി സ്വദേശി (30, പുരുഷൻ), ചാലക്കുടി സ്വദേശി(52, പുരുഷൻ), ചാലക്കുടി സ്വദേശി(45, സ്ത്രീ), പുത്തൻചിറ സ്വദേശി (40, പുരുഷൻ), വെള്ളിക്കുളങ്ങര സ്വദേശി (53, പുരുഷൻ), കൂടപ്പുഴ സ്വദേശി (49, പുരുഷൻ).സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വട്ടേക്കാട് സ്വദേശി (47, സ്ത്രീ), നടത്തറ സ്വദേശി (32 വയസ്സ്, പുരുഷൻ),മഹാരാഷ്ട്രയിൽ നിന്ന് വന്ന കടപ്പുറം സ്വദേശി (27, സ്ത്രീ), മസ്‌ക്കറ്റിൽ നിന്ന് വന്ന തണ്ടില്ലം സ്വദേശി (23, പുരുഷൻ), ദുബായിൽ നിന്ന് വന്ന തൃപ്രയാർ സ്വദേശി (26, സ്ത്രീ), വിദേശത്ത് നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി (23, പുരുഷൻ), കർണാടകയിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (24, പുരുഷൻ), ദുബായിൽ നിന്ന് വന്ന ആനായിക്കൽ സ്വദേശി (31, പുരുഷൻ), സൗദിയിൽ നിന്ന് വന്ന വാഴക്കോട് സ്വദേശി (45, പുരുഷൻ), ഖത്തറിൽ നിന്ന് വന്ന രാമവർമ്മപുരം സ്വദേശി (38, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച 415 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 20 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13284 പേരിൽ 12815 പേർ വീടുകളിലും 469 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 96 പേരെയാണ് വെളളിയാഴ്ച (ജൂലൈ 24) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 706 പേരെ വെളളിയാഴ്ച (ജൂലൈ 24) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 800 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.വെളളിയാഴ്ച (ജൂലൈ 24) 1144 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 25136 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 22236 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2900 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 10179 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.വെളളിയാഴ്ച (ജൂലൈ 24) 483 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 53340 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 107 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.വെളളിയാഴ്ച (ജൂലൈ 24) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 391 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

Hot this week

കാർ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാർ യാത്രക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയുടെ (29 വയസ്സ്)...

കോമൺവെൽത്ത് ഗെയിംസിൽ സെന്റ് ജോസഫ്സ് കോളേജിന് തിളക്കം

ഇരിങ്ങാലക്കുട:കോമൺവെൽത്ത് ജൂനിയര്‍ ഗെയിംസിനുള്ള ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ടീമിലേക്ക് കേരളത്തിൽ നിന്നുള്ള...

സെൻ്റ് ജോസ്ഫ് കോളേജ് സ്വാശ്രയ വിഭാഗം കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനം

ഇരിങ്ങാലക്കുട : കൊമേഴ്സ് സ്വാശ്രയ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊമേഴ്സ് അസോസിയേഷന്റെ...

ജോൺസൻ കോക്കാട്ട് കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റ്‌

കടുപ്പശ്ശേരി : കേരള കോൺഗ്രസ്‌ വേളൂക്കര മണ്ഡലം പ്രസിഡന്റായി ജോൺസൻ കോക്കാട്ടിനെ...

സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് വിഭാഗത്തിൽ സിഎംഎ (യു എസ്) ബാച്ച് ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ സെൽഫ് ഫിനാൻസിങ് കോമേഴ്‌സ് വിഭാഗത്തിൽ സിഎംഎ...

Topics

വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സിപിഎം നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്‌

ഇരിങ്ങാലക്കുട :വിവാദ കത്തിലൂടെ പ്രതിക്കൂട്ടിലായ സി. പി. എമ്മും സർക്കാരും നിലപാട്...

നിര്യാതനായി

വെള്ളാങ്ങല്ലൂര്‍: മനയ്ക്കലപ്പടി പുത്തന്‍ വീട്ടില്‍ അജയന്‍ (42) അന്തരിച്ചു. പരേതരായ മാധവന്‍ -...

യുഡിഎഫ് ദുർഭരണത്തിനെതിരെ സിപിഐഎം

ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ദുർഭരണത്തിനെതിരായ സിപിഐഎം കാൽനടപ്രചരണ ജാഥ ജില്ലാ സെക്രട്ടറിയേറ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img