ഇരിങ്ങാലക്കുട കോക്കനട്ട് നഴ്‌സറി നവീകരിച്ചു

58

ഇരിങ്ങാലക്കുട:തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണ പ്രകാരം കൈമാറിക്കിട്ടിയ ഇരിങ്ങാലക്കുടയിലെ കോക്കനട്ട് നഴ്‌സറിയിൽ 38 ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ് നിർവഹിച്ചു.തെങ്ങിൻ തൈ നഴ്‌സറിയുടെ ഓഫീസ് കെട്ടിട നിർമ്മാണം, ചുറ്റുമതിൽ നവീകരണം, കമാനം നിർമ്മാണം, തൊഴിലാളികളുടെ വിശ്രമ കേന്ദ്ര നവീകരണം എന്നീ പ്രവർത്തികൾ ആണ് പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ. കെ ഉദയപ്രകാശ് മുഖ്യാഥിതിയായിരുന്നു. കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. സുമേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ പി. വി ശിവകുമാർ, തൊഴിലാളി പ്രതിനിധി ബിജോയ്‌ വി. പി എന്നിവർ ആശംസകൾ അർപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ അംഗം ടി. ജി ശങ്കരനാരായണൻ സ്വാഗതവും, സീനിയർ കൃഷി ഓഫീസർ ഉഷമേരി ഡാനിയൽ നന്ദിയും പറഞ്ഞു.

Advertisement