Friday, August 1, 2025
24.7 C
Irinjālakuda

ഡി.വൈ.എഫ്.ഐ ഉച്ച ഭക്ഷണ പരിപാടി ജനറൽ ആശുപത്രിയിൽ നാലാം വർഷത്തിലേക്ക്

ഇരിങ്ങാലക്കുട :”വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ” എന്ന സന്ദേശം ഉയർത്തി സർക്കാർ ആശുപത്രികളിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘ഹൃദയപൂർവ്വം’ ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൂന്ന് വർഷം പൂർത്തീകരിച്ചു. വിവിധ യൂണിറ്റുകളിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അവർക്ക് നിശ്ചയിച്ച ദിവസങ്ങളിൽ യൂണിറ്റ് പരിധിയിലെ വിടുകളിൽ കയറിയിറങ്ങി സുമനസ്സുകളിൽ നിന്ന് വാഴയിലയിൽ പൊതിഞ്ഞ് ശേഖരിച്ച ഉച്ചയൂണാണ് എല്ലാ ദിവസവും ആശുപത്രിയിൽ എത്തിക്കുന്നത്. രോഗികളെയൊ, കൂട്ടിരിപ്പുകാരെയൊ വരി നിർത്തിക്കാതെ അവരവരുടെ കിടക്കകളിലേക്ക് പൊതിച്ചോറുകൾ എത്തിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് ആശുപത്രിയിലെ രണ്ട് കേന്ദ്രങ്ങളിൽ ആയാണ് ഭക്ഷണ വിതരണം നടത്തുന്നത്.നാലാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ,ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ മനുമോഹൻ, ട്രഷറർ ഐ.വി സജിത്ത് സെക്രട്ടറിയേറ്റ് അംഗം വിഷ്ണുപ്രഭാകരൻ, അക്ഷയ് മോഹൻ,പി.ജെ ജിത്തു, പി.കെ. മനോജ്, വി.വി.വിനീത്, പി.ആർ സുബിൻ, എം.എസ് രാകേഷ്, കിരൺ കൊല്ലയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Hot this week

നിര്യാതയായി

RMVHSS ഹൈസ്കൂൾ പെരിഞ്ഞനം, ചക്കാലക്കൽ ഗീത ടീച്ചർ മരണപ്പെട്ടു ആദരാഞ്ജലികൾ

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളാംങ്ങല്ലൂർ: യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാംങ്ങല്ലൂർ കാരുമാത്ര...

ഗാന്ധിയൻപുരസ്ക്കാരം കെ വേണുമാസ്റ്റർക്ക്

ഇരിങ്ങാലക്കുട : ഗാന്ധിദർശൻവേദി നിയോജക മണ്ഡലം കമ്മിറ്റി പൂമംഗലം മുൻ പഞ്ചായത്ത്...

സ്റ്റാർ ക്ലബ് വാർഷികം ആഘോഷിച്ചു

ഊരകം : സ്റ്റാർ ക്ലബ്ബിന്റെ നാല്പത്തിയഞ്ചാം വാർഷികം പ്രസിഡന്റ് തോമസ് തത്തംപിള്ളി...

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

വിവാഹ വാഗ്ദാനം നൽകി തൃശ്ശൂർ റൗണ്ടിലുള്ള ശ്രീ ബുദ്ധ ലോഡ്ജിലേക്ക് കൂട്ടി...

Topics

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന നിരാലംബരായ 21 പേര്‍ക്ക് തണലൊരുക്കി

തിരുവനന്തപുരം: മാസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട നിരാലംബരും നിരാശ്രയരുമായ 21...

ബാങ്കിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ സ്റ്റേഷൻ റൗഡി കുഴി രമേഷ് റിമാന്റിൽ.

ആളൂർ: കൊമ്പടിഞ്ഞാമക്കലുള്ള താഴേക്കാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ...

വിസ തട്ടിപ്പ്, അഞ്ചര ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികളെ എറണാംകുളത്ത് നിന്ന് പിടികൂടി

വാടാനപ്പിള്ളി : ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശിനിയായ യുവതിയിൽ നിന്ന് മാൾട്ടയിലേക്ക് വർക്കിംഗ്...
spot_img

Related Articles

Popular Categories

spot_imgspot_img