ഇരിങ്ങാലക്കുട :കോവിഡ് 19 സാഹചര്യത്തിൽ തങ്ങളുടെ പുതിയ സംരംഭം ആരംഭിച്ച നെക്സ്റ്റ് മൊബൈൽസ് & കംപ്യൂട്ടേഴ്സ് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മാതൃകയായി.ഇരിങ്ങാലക്കുട മെയിൻ റോഡിൽ SBI ബാങ്കിന് സമീപമാണ് പുതിയ ഷോപ്പ് ഉദ്‌ഘാടനം കഴിഞ്ഞത് .സാവിത്രി വേലായുധൻ വിളക്ക് തെളിയിച്ച് കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു.ഉദ്‌ഘാടനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ്ബ് ഡയമണ്ട്സുമായി സഹകരിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി .കൂടാതെ വനിതാ പോലീസ് സ്റ്റേഷനിലേക്കും കാട്ടൂർ പോലീസ് സ്റ്റേഷനിലേക്കും മാസ്കുകൾ ,നിർദ്ധനരായ ഡയബറ്റിക് രോഗികൾക്ക് ധനസഹായം ,അർഹരായവർക്ക് അരി ,പലവ്യഞ്ജന കിറ്റുകൾ എന്നിവ നൽകി .ചികിത്സാ സഹായനിധി വിതരണം ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണുകളുടെ വിതരണം നഗരസഭ കൗണ്‍സിലര്‍ സോണിയ ഗിരി, മുന്‍ കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബാബു എന്നിവര്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ഡയമണ്ട്സ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജിത ബിനോയ് അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ബിജി ബിജുമോന്‍, ഐശ്വര്യ ബിനോയ്, ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ ചാന്ദ്നി സലീഷ്, ശ്രീജ തരുണ്‍, നെക്സ്റ്റ് മൊബൈല്‍ ആന്റ് കംപ്യൂട്ടേഴ്സ് മാനേജിംഗ് പാര്‍ട്ട്ണര്‍ തരുണ്‍ ബോസ്, സലീഷ് മാടപ്പാട്ട് എന്നിവര്‍ സംസാരിച്ചു.എല്ലാവിധ മൊബൈൽ കമ്പ്യൂട്ടർ ബ്രാൻഡുകളുടെയും റിപ്പയറിങ്ങും സർവീസും വിൽപനയും ഉണ്ടായിരിക്കുമെന്ന് മാനേജർ അറിയിച്ചു .
ഉദ്ഘാടന വേളയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി നെക്സ്റ്റ് മൊബൈൽസ് ആന്റ് കംപ്യൂട്ടേഴ്സ്
Advertisement