അശരണര്‍ക്ക് കൈതാങ്ങായ് ഡയമണ്ട്സ് ലയണ്‍സ് ക്ലബ്ബ്

100
Advertisement

ഇരിങ്ങാലക്കുട : ഡയമണ്ട്സ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സേവന
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് പദ്ധതിയിലൂടെ ചികിത്സാസഹായം വിതരണംചെയ്തു. നിര്‍ധന വിദ്യാര്‍ഥികളുടെ പഠനസൗകര്യത്തിനായി മൊബൈല്‍ ഫോണുകളും നല്‍കി. ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ ആരംഭിച്ച നെക്സ്റ്റ് മൊബൈല്‍
ആന്റ് കംപ്യൂട്ടേഴ്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ചികിത്സാ സഹായവും,
മൊബൈല്‍ ഫോണുകളും വിതരണം ചെയ്തത്. ചികിത്സാ സഹായനിധി വിതരണം ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. മൊബൈല്‍
ഫോണുകളുടെ വിതരണം നഗരസഭ കൗണ്‍സിലര്‍ സോണിയ ഗിരി, മുന്‍ കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബാബു എന്നിവര്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട
ഡയമണ്ട്സ്് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജിത ബിനോയ് അധ്യക്ഷത വഹിച്ചു.
ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ബിജി ബിജുമോന്‍, ഐശ്വര്യ ബിനോയ്, ലയണ്‍സ്
ക്ലബ്ബ് അംഗങ്ങളായ ചാന്ദ്നി സലീഷ്, ശ്രീജ തരുണ്‍, നെക്സ്റ്റ് മൊബൈല്‍
ആന്റ് കംപ്യൂട്ടേഴ്സ് മാനേജിംഗ് പാര്‍ട്ട്ണര്‍ തരുണ്‍ ബോസ്, സലീഷ്
മാടപ്പാട്ട് എന്നിവര്‍ സംസാരിച്ചു

Advertisement