Sunday, July 13, 2025
29.1 C
Irinjālakuda

ഇരിങ്ങാലക്കുട രൂപതയെയും മെത്രാനെയും അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ :പൊലിസ് കേസെടുത്തു

ഇരിങ്ങാലക്കുട : ക്രൈസ്തവ പ്രതീകങ്ങളെയും മതാചാരങ്ങളെയും വിശ്വാസ പാരമ്പര്യങ്ങളെയും അവഹേളിക്കുന്ന, ഇരിങ്ങാലക്കുട രൂപതയെയും മെത്രാനെയും അപകീര്‍ത്തിപ്പെടുത്തുന്ന, മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന, വ്യക്തികളെ സമൂഹ മധ്യെ താറടിച്ചു കാണിക്കുന്ന ഒരു വീഡിയോ നവമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ഇരിങ്ങാലക്കുട രൂപത കേസ് ഫയല്‍ ചെയ്തു. ക്രൈസ്തവ വിശ്വാസ സമൂഹത്തിനും സഭയ്ക്കും രൂപതയ്ക്കും അപമാനമുണ്ടാക്കുന്ന, അസഭ്യമായ വാക്കുകളുടെ പ്രയോഗങ്ങള്‍കൊണ്ടും അശ്ലീലവും മ്ലേച്ഛവുമായ ഭാഷകൊണ്ടും നിര്‍മിച്ചിരിക്കുന്ന വീഡിയോ തീര്‍ത്തും അസത്യമാണെന്ന് രൂപതാവൃത്തങ്ങള്‍ അറിയിച്ചു. ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ കണ്ടെത്തുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കടുത്ത നിയമങ്ങളും കേരള പൊലിസ് ആക്ടും വ്യക്തിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുന്ന, മതനിന്ദ വര്‍ദ്ധിപ്പിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ ശിക്ഷാ നിയമനടപടികള്‍ വഴിയും കേസെടുത്തതായി ഇരിങ്ങാലക്കുട പൊലിസ് അറിയിച്ചു. ഈ വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് കുറ്റകരമാണെന്നും അങ്ങനെയുള്ള എല്ലാവര്‍ക്കുമെതിരെയും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ ജിജോ പറഞ്ഞു.ഇരിങ്ങാലക്കുട രൂപതയിലെ ചാലക്കുടിക്കടുത്ത പ്രദേശമായ തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ കോവിഡ് മൂലം മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയായി ബിഷപ് സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കിയ സഭാപഠനമാണ് ഈ വീഡിയോയുടെ പശ്ചാത്തലമെന്ന് കരുതുന്നു.

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img