ഇരിങ്ങാലക്കുട :ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബിരിയാണി മേള യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആദ്യവില്പന യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് വിബിൻ വെള്ളയത്ത് കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് ആന്റോ കീറ്റിക്കലിനു നൽകി നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിൻ ഫ്രാൻസിസ് എന്നിവർ മുഖ്യാതിഥികളായി. സുബീഷ് കാക്കനാടൻ, ശ്രീനാഥ് എടക്കാട്ടിൽ, അജീഷ് ശശിധരൻ എന്നിവർ നേതൃത്വം നൽകി.
Advertisement