ഓൺലൈൻ പഠനത്തിന് സഹായവുമായി ക്രൈസ്റ്റ് വിദ്യാർഥികൾ

64

ഇരിങ്ങാലക്കുട: ഓൺലൈൻ പഠനത്തിന് സഹായവുമായി ക്രൈസ്റ്റ് എൻജിനീയറിങ് കോളജിലെ കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ) ചാപ്റ്റർ. സ്മാർട്ട് ഫോണും ടിവിയും ഇല്ലാത്തതിനാൽ പഠനം മുടങ്ങുന്ന അവസ്ഥയിലുള്ള വിദ്യാർഥികൾക്ക് സഹായമൊരുക്കുകയാണ് ഉദ്ദേശ്യം. വീടുകളിൽ ഉപയോഗിക്കാതെ വെറുതെ ഇരിക്കുന്ന ഫോണുകൾ ശേഖരിച്ചും, ചെറിയ തകരാറുകൾ സംഭവിച്ചവ പരിഹരിച്ച് നൽകിയുമാണ് വിദ്യാർഥികൾ ഈ ഉദ്യമത്തിൽ പങ്കാളികളാവുന്നത്. സുമനസ്സുകളിൽ നിന്ന് ലഭിക്കുന്ന സംഭാവനകളും ഉൾപ്പെടുത്തി, അർഹരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കും. കമ്പ്യൂട്ടർ സയൻസ് അസോസിയേഷനുമായി ചേർന്നാണ് കോളജിലെ സി.എസ്.ഐ ചാപ്റ്റർ പദ്ധതി നടപ്പാക്കുന്നത്. സഹകരിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: നോവ +91 7510668424, അരുൺ +91 8811829637.

Advertisement