എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട ടൗൺ മേഖല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

39
Advertisement

ഇരിങ്ങാലക്കുട :എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കായ വറവിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മേഖലാ ഭാരവാഹികളായ ടി.കെ സതീഷും സുനിൽകുമാറും ചേർന്ന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷിന് കൈമാറി. സി.പി.ഐ ടൗൺ ലോക്കൽ സെക്രട്ടറി കെ.എസ് പ്രസാദ്, വി.കെ സരിത, ടി.വി വിബിൻ, കെ.എസ് പ്രസൂൺ, പി.ആർ അരുൺ, കെ.എസ് പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement