ഡിജിറ്റൽ ഡൂഡിൽ ചിത്രം വരച്ച് കിട്ടിയ സംഖ്യ റീസൈക്കിൾ കേരളക്ക് നൽകി

107

ഇരിങ്ങാലക്കുട:ഡിജിറ്റൽ ഡൂഡിൽ ചിത്രം വരച്ചു കിട്ടിയ പ്രതിഫലം ചിത്രകാരൻ അനിരുദ്ധ് രണദീവെ റീസൈക്കിൾ കേരള ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സംഖ്യ ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷും പ്രസിഡന്റ് പി കെ മനുമോഹനും ചേർന്ന് ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ക്യാമ്പയിൻ സംഘടിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ നൽകിയ പ്രചരണത്തെ തുടർന്ന് ആവശ്യപ്പെട്ടവർക്ക് ചിത്രങ്ങൾ വരച്ചു നൽകി പ്രതിഫലമായി കിട്ടിയ 6600 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്.

Advertisement