പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് വായനോൽസവത്തിന് തുടക്കം കുറിച്ചു

132

ഇരിങ്ങാലക്കുട :പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് വായനദിനമായ ജൂൺ 19 ന് ഓൺലൈൻ വായനപരിപാടികൾ സംഘടിപ്പിച്ച്കൊണ്ട് വായനോൽസവത്തിന് തുടക്കം കുറിച്ചു.ഇഷ്ടപുസ്തകവായന,കയ്യെഴുത്ത് പ്രതികളുടെ വായന,വായനാനുഭവങ്ങൾ ,വായനാസന്ദേശങ്ങൾ,ഇഷ്ടപുസ്തകപ്രദർശനങ്ങൾ എന്നിങ്ങനെയുള്ള വിവിധപരിപാടികളിൽ പ്രശസ്ത എഴുത്തുകാരും നിരവധി സാഹിത്യ, സാംസ്ക്കാരികപ്രവർത്തകരുംപു.ക.സ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.അശോകൻ ചെരുവിൽ, സംസ്ഥാന സെക്രട്ടറി ഗോകുലേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു.കെ.സുരേഷ്കുമാർ, ഡോ.ശ്രീലതവർമ്മ, ഡോ.ഡി.ഷീല, കവിയത്രി റെജില ഷെറിൻ എന്നിവരും നാരായണൻ കോലഴി,റഷീദ് കാറളം, രാധിക സനോജ്,ശ്രീല വി.വി, സിമിത ലിനീഷ്,സനോജ് രാഘവൻ,മഞ്ജു വൈഖരി, ലൈല ഖലീൽ,ആയിഷ ഹസീന,മഹേഷ്, മണി ചാവക്കാട് മുതലായവരും ഓൺലൈൻ വായനദിന പരിപാടിയിൽ പങ്കെടുത്തു. പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ സെക്രട്ടറി ഷെറിൻ അഹമ്മദ് എന്നിവർ പങ്കെടുത്തവർക്ക് ആശംസ അർപ്പിച്ചു. ഖാദർപട്ടേപ്പാടം രചിച്ച വായനാദിനഗാനാലാപനം നടന്നു.ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനോൽസവത്തിൽ പങ്കെടുക്കുവാൻ താഴെകാണുന്ന ‘ഞാനും പുസ്തകവും’ ഫെയ്സ് ബുക്ക് ലിങ്കിൽ കയറുക. https://www.facebook.com/groups/552483545683052/?ref=share

Advertisement