കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണങ്ങൾ തിരിച്ചു നൽകിയ ബാബു പയ്യാക്കലിന്‌ അനുമോദനം നൽകി

197
Advertisement

വെള്ളാങ്ങല്ലൂർ: കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണങ്ങൾ ഉടമക്ക് തിരിച്ച് നൽകി മാതൃകയായ കേരള പുലയർ മഹാസഭ വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റി അംഗത്തിന് യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിൽ അനുമോദനം നൽകി. യൂണിയൻ പ്രസിഡണ്ട് ശശി കേട്ടോളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.സുരൻ പൊന്നാട അണിയിച്ചു. സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച മഹാത്മ അയ്യൻകാളിയുടെ ഓർമ്മകൾ പങ്ക് വെക്കുന്ന സന്ദർഭത്തിലാണ് സമൂഹത്തിന് മാതൃകയായി ശ്രീ ബാബു പയ്യാക്കൽ മാറിയതെന്ന് യോഗം വിലയിരുത്തി. പഞ്ചമി സ്വയം സഹായ സംഘത്തിന് വേണ്ടി ബാബു തൈവളപ്പിൽ പൊന്നാടയണിച്ചു. യൂണിയൻ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, എൻ.വി.ഹരിദാസ് എന്നിവർ സംസാരിച്ചു. ബാബു പയ്യാക്കൽ മറുപടി പ്രസംഗം നടത്തി. കെ.കെ.സുരേഷ് സ്വാഗതവും, പി വി അയ്യപ്പൻ നന്ദിയും പറഞ്ഞു.

Advertisement