ഇരിങ്ങാലക്കുടയിൽ ഡെന്റല്‍ ക്ലിനിക്കുകള്‍ അടച്ചിടുന്നു

74
Advertisement

ഇരിങ്ങാലക്കുട : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും
ഇരിങ്ങാലക്കുടയുടെ പല ഭാഗങ്ങളും റെഡ്‌സോണ്‍ ആയതിനാലും ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇരിങ്ങാലക്കുടയിലേയും പരിസരപ്രദേശങ്ങളിലേയും ഡെന്റല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തി വയ്ക്കുന്നതായി
ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ.സിജു പട്ടത്ത്, ഡോ. ജോളി
എന്നിവര്‍ അറിയിച്ചു. അത്യാവശ്യമുളളവര്‍ക്ക് ഡോക്ടറുടെ ഫോണ്‍ നമ്പറില്‍ വിളിച്ച് (ടെലി മെഡിസിന്‍) ചികിത്സസഹായം തേടാവുന്നതാണ്.