സംസ്ഥാനത്ത് ഇന്ന് (ജൂൺ 3 ) 82 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

57
Advertisement

സംസ്ഥാനത്ത് ഇന്ന് (ജൂൺ 3 ) 82 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.24 പേരുടെ ഫലം നെഗറ്റീവായി . 19 പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ .53 പേർ വിദേശത്ത് നിന്നും .തിരുവനന്തപുരം 14 ,മലപ്പുറം 11 ,ഇടുക്കി 9 ,കോട്ടയം 8 ,ആലപ്പുഴ 7 ,കോഴിക്കോട് 7 ,പാലക്കാട് 5 ,കൊല്ലം 5 ,എറണാകുളം 5 ,തൃശ്ശൂർ 4 ,കാസർകോഡ് 3 ,കണ്ണൂർ 2 ,പത്തനംതിട്ട 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.അഞ്ച് പേർക്ക് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചു .ഇതുവരെ സംസ്ഥാനത്ത് 1494 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇപ്പോൾ 632 പേരാണ് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് 160304 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.1440 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു . ഇന്ന് മാത്രം 241 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ഇതുവരെ 73712 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 69606 എണ്ണം രേഗബാധയില്ലെന്ന് ഉറപ്പാക്കി.

Advertisement