കാർഷിക മേഖലക്ക് ഉത്തേജനം നൽകാൻ ഗ്രീൻ പുല്ലൂർ ഗ്രീൻ നഴ്സറി

108

പുല്ലൂർ :സർവ്വീസ് സഹകരണ ബാങ്കിൻറെ ഗ്രീൻ പുല്ലൂർ പദ്ധതിയുടെ ഭാഗമായി സഹകാരികൾക്ക് വേണ്ടി ബ്ലോക്ക് അടിസ്ഥാനത്തിൽ ആരംഭിക്കുന്ന കാർഷിക സേവന കേന്ദ്രത്തിൻ്റെ പ്രാഥമിക ഘട്ടമായാണ് ഗ്രീൻ നഴ്സറി പ്രവർത്തനമാരംഭിച്ചത്.സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക കാർഷിക പദ്ധതിയുടെ ഭാഗമായാണ് കാർഷിക സേവന കേന്ദ്രം യാഥാർത്ഥ്യമാകുന്നത്.നാലു ഘട്ടങ്ങളിലായാണ് പ്രവർത്തനം ആരംഭിക്കുക.
പുല്ലൂർ വില്ലേജ് സ്റ്റോപ്പിന് സമീപം ഗ്രീൻ സോണിൽ പ്രവർത്തനം ആരംഭിക്കുന്ന കാർഷിക സേവന കേന്ദ്രത്തിൻറെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ:കെ .യു അരുണൻ നിർവ്വഹിച്ചു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ബാങ്ക് പ്രസിഡന്റുമായ ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്കുമാർ ആദ്യ വിൽപന നടത്തി.തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ടി .ജി ശങ്കരനാരായണൻ,മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് എന്നിവർ മുഖ്യാതിഥികളായിരുന്നു.വാർഡ് അംഗം ഗംഗാദേവി സുനിൽ കുമാർ ,കൃഷി അസി. സുനിത എന്നിവർ ആശംസയർപ്പിച്ചു. ഭരണസമിതി അംഗങ്ങളായ രവീന്ദ്രൻ ഇറ്റിക്കപ്പറമ്പിൽ ,എൻ .കെ കൃഷ്‌ണൻ ,ശശി ടി .കെ, രാജേഷ് പി .വി ,തോമസ് കാട്ടൂക്കാരൻ , രാധ സുബ്രൻ ,ഷീല ജയരാജ് ,സുജാത മുരളി , അനൂപ് പായമ്മൽ ,അനീഷ് എൻ .സി തുടങ്ങിയവർ സന്നിഹിതരായിരുന്നു . ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരൻ സ്വാഗതവും സെക്രട്ടറി സപ്ന സി.എസ് നന്ദിയും പറഞ്ഞു.വിവിധയിനം തെങ്ങിൻ തൈകൾ ,കവുങ്ങുകൾ, ഔഷധസസ്യങ്ങൾ, ഫലവൃക്ഷ തൈകൾ ,പച്ചക്കറിതൈകൾ ,വിത്തുകൾ ,വളം, പൂച്ചെടികൾ ,കൃഷി ഡോക്ടറുടെ സേവനം എന്നിവ ഗ്രീൻ നഴ്സറിയിൽ ലഭ്യമായിരിക്കും.

Advertisement