തൃശ്ശൂർ ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

150
Advertisement

തൃശ്ശൂർ:ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.എല്ലാവരും പുരുഷൻമാരാണ്.അബുദാബിയിൽ നിന്നും വന്ന 54 വയസ്സുള്ള ഗുരുവായൂർ സ്വദേശി, ദോഹയിൽ നിന്നും വന്ന അന്നമനട സ്വദേശിയായ 25 വയസ്സുകാരൻ, ചെന്നൈയിൽ നിന്നും വന്ന 41 ഉം 43 ഉം വയസ്സുള്ള രണ്ടു അണ്ടത്തോട് സ്വദേശികൾ, ബാംഗ്ലൂരിൽ നിന്നും വന്ന കുന്നംകുളം സ്വദേശി 54 വയസ്സ്, രാജസ്ഥാനിൽ നിന്നും വന്ന 45 വയസ്സുള്ള പൂത്തോൾ സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എല്ലാവരും വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിയുന്നവരാണ്