Advertisement

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കാറളം ചെമ്മണ്ട മണലിപാടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർഥ്യമായി .ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മനോജ് കുമാർ അധ്യക്ഷത വഹിച്ചചടങ്ങ് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ.കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 5,71,695 രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത് .പഞ്ചായത്ത് അംഗം മിനി രാജൻ ആശംസകളർപ്പിച്ച് സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംല അസീസ് സ്വാഗതവും ചെമ്മണ്ട കായൽ കടുംകൃഷി സംഘം പ്രസിഡണ്ട് ഷൈജു കെ കെ നന്ദിയും പറഞ്ഞു