ഇരിങ്ങാലക്കുട: ‘ഒരു ഗോള്‍ ഒരു മരം’ പദ്ധതിയും.’ഒരു ഗോള്‍ ഒരു നാട്ട് മാവ്’ പദ്ധതിയും നടപ്പിലാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കൊളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ ജോയച്ചന്‍, ഈ വര്‍ഷവും വി.ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ച് “ഓരോ വീട്ടിലും ഓരോ പ്രിയോര്‍ മാവിന്‍ തൈ” പദ്ധതിയ്ക്കുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിന്റെ നവോത്ഥാന നായകനായിരുന്ന വി.ചാവറയച്ചന്‍ സി.എം.ഐ. സഭയുടെ ആദ്യത്തെ പ്രിയോര്‍ ആയിരുന്നു. വലിയ പരിസ്ഥിതി സ്‌നേഹിയായിരുന്ന വി.ചാവറയച്ചന്റെ പേരില്‍ അറിയപ്പെടുന്ന മാങ്ങയാണ് പ്രിയോര്‍ മാങ്ങ. അതിനാല്‍ പ്രിയോര്‍ മാവിന്റെ വിത്തുകള്‍ ശേഖരിച്ച്, മുളപ്പിച്ച് കൊടുക്കുവാനും, „എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ്. പദ്ധതിയില്‍കൂടെ നാട്ടുമാവിന്റെ തൈകളും, „എന്റെ പ്ലാവ്, നമ്മുടെ ആഹാരം, ദാരിദ്ര്യത്തിന് ഉത്തരം. എന്ന പദ്ധതിയില്‍കൂടെ പ്ലാവിന്റെ തൈകളും കൊടുക്കുവാനുളള പരിശ്രമത്തിലാണ് ജോയ് പീണിക്കപറമ്പിലച്ചന്‍.
മാവ് അച്ചന്‍ പണിപുരയിലാണ്: “ഓരോ വീട്ടിലും ഓരോ പ്രിയോര്‍ മാവിന്‍ തൈ”
Advertisement