500 കുടുംബങ്ങൾക്ക് നമോ കിറ്റുകൾ വിതരണം ചെയ്ത് ബി.ജെ.പിയും ധർമ്മ ഭാരതിയും

59

പടിയൂർ:ധർമ്മഭാരതിയുടെയും ബി.ജെ.പി പടിയൂർ പഞ്ചായത്ത് കമ്മറ്റിയുടേയും ആഭിമുഖ്യത്തിൽ പടിയൂർ വളവനങ്ങാടി മേഖലയിൽ 500 നമോ കിറ്റുകൾ ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കോലാന്ത്രയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആദ്യ കിറ്റ് വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. യുവമോർച്ച ജില്ലാ പ്രസിഡണ്ട് സബീഷ് മരുതയൂർ മുഖ്യാഥിതി ആയിരുന്നു. ബിജെപി നിയോജകമണ്ഡലം ജന.സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് നിയോജകമണ്ഡലം വൈസ്പ്രസിഡണ്ട് മനോജ്‌ കല്ലിക്കാട്ട് യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്യാംജിമാടത്തിങ്കൽ,ബി ജെ പി മണ്ഡലം വൈസ്പ്രസിഡണ്ടും ഗ്രാമപഞ്ചായത്തംഗവുമായ സജി ഷൈജകുമാർ, പ്രഭാത് വെള്ളാപ്പിള്ളി, യുവമോർച്ച, നിയോജകമണ്ഡലം പ്രസിഡണ്ട് മിഥുൻ K.P, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിനു ഗിരിജൻ യുവമോർച്ച പടിയൂർ പഞ്ചായത്ത്‌ പ്രസിഡണ്ട് സുഖിൻ പടിയൂർ ജനറൽ സെക്രട്ടറി സുഷിൽ പൊന്നംപുള്ളി ബിജെപി പടിയൂർ പഞ്ചായത്ത്‌ സമിതി അംഗം സുരേഷ് വലിയപറമ്പിൽ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

Advertisement