ജില്ലയിൽ നിലവിൽ വീടുകളിൽ 12202 പേരും ആശുപത്രികളിൽ 75 പേരും ഉൾപ്പെടെ ആകെ 12277 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഞായറാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അഞ്ച് പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച എട്ട് പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്
ഞായറാഴ്ച 169 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 2343 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതിൽ 2008 സാമ്പിളുകളുടെ പരിശോധനാഫലം വന്നിട്ടുണ്ട്. ഇനി 335 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. കോവിഡ് 19 രോഗപ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സാമ്പിൾ പരിശോധന ഊർജ്ജിതപ്പെടുത്തുന്നതോടനുബന്ധിച്ച് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 693 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെയാണ് ഇത്രയും സാമ്പിളുകൾ അയച്ചിട്ടുള്ളത്.ഞായറാഴ്ച 369 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. 159 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.ഞായറാഴ്ച റെയിൽവേ സ്‌റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലുമായി 443 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.ശക്തൻ പച്ചക്കറി മാർക്കറ്റിൽ ചരക്ക് വാഹനങ്ങളിൽ എത്തിയ ലോറി ഡ്രൈവർമാരും, ചുമട്ട് തൊഴിലാളികളും അടക്കം 1302 പേരെയും മത്സ്യമാർക്കറ്റിൽ എത്തിയ 973 പേരെയും ബസ്സ് സ്റ്റാൻഡിലെ പഴം മാർക്കറ്റിൽ എത്തിയ 99 പേരെയും സ്‌ക്രീൻ ചെയ്തിട്ടുണ്ട്.
ജില്ലയിൽ 12277 പേർ നിരീക്ഷണത്തിൽ
Advertisement