ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ ഉഷ പി .ആർ വിരമിക്കുന്നു

455

ഇരിങ്ങാലക്കുട:വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ ഉഷ പി .ആർ വിരമിക്കുന്നു.വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ച കാലം മുതൽ തന്നെ എസ്.സി.പി.ഒ ആയും പിന്നീട് എ.എസ്.ഐ ആയും ഇപ്പോൾ എസ്.ഐ ആയുമാണ് ഉഷ.പി.ആർ സേവനമനുഷ്ഠിക്കുന്നത്. നിരവധി ജീവകാര്യണ്യ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങളും ഈ കാലയളവിൽ ചെയ്തിട്ടുണ്ട്.സ്ത്രീകൾക്കും കുട്ടികൾക്കും ഗൃഹാന്തരീക്ഷം ഉളവാക്കുന്ന തരത്തിൽ സൗകര്യങ്ങൾ ഒരുക്കുകയും രക്ഷിതാക്കൾക്ക് ഒപ്പം സ്റ്റേഷനിൽ വരുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷം ഒഴിവാക്കുന്നതിനും മാനസിക ഉല്ലാസം ലഭിക്കുന്നതിനുമായി സ്റ്റേഷനിൽ പൂന്തോട്ടം ഒരുക്കിയത് ഉഷ പി .ആർ ൻറെ നേതൃത്വത്തിലാണ് .കൗൺസിലിങ്ങ്ന് വരുന്നവർക്ക് വായനാശീലം വളർത്തുന്നതിന് വേണ്ടി സ്റ്റേഷനിൽ ലൈബ്രറിയും ഒരുക്കി .സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി സ്കൂളുകൾ ,കോളേജുകൾ ,കുടുംബശ്രീ പ്രവർത്തകർ ,ആശാവർക്കർമാർ ,സീനിയർ സിറ്റിസൺസ് എന്നിവർക്ക് വേണ്ടി 1200 ൽ അധികം ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞു .കേരളത്തിലെ മറ്റൊരു വനിതാ പോലീസ് സ്റ്റേഷനിലും നടപ്പാക്കാത്ത മാതൃകാപരമായ കാര്യങ്ങളാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എസ് .ഐ ഉഷ പി .ആർ .ന്റെ നേതൃത്വത്തിൽ നടപ്പാക്കിയത് .ഇരിങ്ങാലക്കുട പരിധി കൂടാതെ അതിരപ്പിള്ളി ,മലക്കപ്പാറ പരിധികളിൽ ആദിവാസി ഊരുകൾ സന്ദർശിക്കുകയും ,മെഡിക്കൽ ക്യാമ്പ് ,ഭക്ഷ്യ ധാന്യ കിറ്റ് ,ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തുകയും ചെയ്തു .ഊരു നിവാസികൾക്ക് മാനസികോല്ലാസത്തിനായി സംഘടിപ്പിച്ച കലാപരിപാടി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു .നേത്ര പരിശോധന ക്യാമ്പുകൾ ,ട്രാഫിക് ബോധവൽകരണം ,റോഡ് സുരക്ഷയോട് അനുബന്ധിച്ചുള്ള ക്ലാസ്സുകൾ തുടങ്ങിയവ നടത്തി സമൂഹത്തോടുള്ള പ്രതിബദ്ധത എപ്പോഴും തെളിയിച്ചിരുന്നു ഉഷ പി .ആർ .കോവിഡ് 19 വൈറസ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ സ്റ്റേഷനിൽ കൈ കഴുകുന്നതിനുള്ള സൗകര്യവും ബോധവൽക്കരണ ബോർഡും സ്ഥാപിച്ചു .എസ് .ഐ യുടെ നേതൃത്വത്തിൽ കർശന വാഹനപരിശോധനയും പട്രോളിങ്ങും നിർബന്ധമാക്കി .അനാവശ്യമായി കറങ്ങി നടക്കുന്നവർക്ക് നടപടി സ്വീകരിച്ചും ബസ് സ്റ്റാൻഡിലും മറ്റ് പൊതു ഇടങ്ങളിലും ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു .ആളൂർ ,അന്തിക്കാട് ,കാട്ടൂർ ,ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് താങ്ങും തണലുമായി എസ്.ഐ യുടെ നേതൃത്വത്തിലുള്ള വനിതാ പോലീസ് എപ്പോഴും കൂടെ നിന്നു .ലഭ്യമാകാത്ത മരുന്നുകളും ,ഭക്ഷണ കിറ്റുകളുമായി പാവപ്പെട്ട കുടുംബങ്ങൾ സന്ദർശിക്കുന്നത് പതിവ് കാഴ്ച്ച ആയിരുന്നു .വാടാനപ്പിള്ളി ,ചേറ്റുവ കോട്ട പരിസരത്ത് ഇരുപതോളം മത്സ്യ തൊഴിലാളിൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും ,മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന വീടുകൾക്ക് എസ്.ഐ യുടെ നേതൃത്വത്തിൽ ഷീറ്റ് മേഞ്ഞ് കൊടുത്തത് ചാനലുകളിലെ ചർച്ചാവിഷയം ആയിരുന്നു .ആലുവ സ്വദേശിയായ ഉഷ പി .ആർ ൻറെ ഭർത്താവ് അശോകൻ ആണ് .സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു .മൂത്ത മകൻ അനിൽ .ടി .അശോക് കാനഡയിൽ എം .ബി .എ എടുത്ത് ജോലി നോക്കുന്നു .ഇളയ മകൻ അമൽ .ടി അശോക് ടു വീലർ സ്പെയർ പാർട്സ് കട നടത്തുകയാണ് .റിട്ടയർ ആയാലും സ്കൂളുകളിലും കോളേജുകളിലും ബോധവൽകരണ ക്ലാസ്സുകളുമായി താൻ രംഗത്ത് ഉണ്ടാകുമെന്ന് ഉഷ .പി .ആർ പറഞ്ഞു .വനിതാ കമ്മിഷനുമായി ചേർന്ന് സാമൂഹ്യ സേവന രംഗത്തും പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞു .ഇത്രയും ജീവകാര്യണ്യ പ്രവർത്തനങ്ങളും പൊതുപ്രവർത്തനങ്ങളും കാഴ്ച്ച വെച്ച വനിത എസ് ഐ ഉഷ പി .ആർ ഇരിങ്ങാലക്കുടയോട് വിടപറയുമ്പോൾ ഇരിങ്ങാലക്കുടക്ക് അതൊരു തീരാനഷ്ടമായിരിക്കും.

Advertisement