കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷനിൽ പെട്ടവർക്ക് പലവ്യഞ്ജന കിറ്റും, മാസ്കും വിതരണം ചെയ്തു

119

ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷനിൽ ഉൾപ്പെട്ട വീടുകളിലെ എല്ലാ കുടുംബാംഗങ്ങൾക്കും അസോസിയേഷൻ സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു.അർഹതപ്പെട്ടവർക്ക് സൗജന്യമായി അരിയും, പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകളും നൽകി.പ്രസിഡണ്ട് വിങ്ങ് കമാണ്ടർ ടി എം രാംദാസ്, സെക്രട്ടറി പോളി മാന്ത്ര, രാജീവ് മുല്ലപ്പിള്ളി, എ സി സുരേഷ്, ടി കെ സുകുമാരൻ, കൗൺസിലർ കെ ഗിരിജ, രമാഭായ് രാംദാസ്, വനജ രാമചന്ദ്രൻ, രേഷ്മ രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement