ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങ് ആയി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താല്കാലിക ഡ്രൈവർമാരുടെ യൂണിയൻ

58
Advertisement

തൃശൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങ് ആയി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ താല്കാലിക ഡ്രൈവർമാരുടെ യൂണിയൻ ( ClTU ) തൃശ്ശൂർ ജില്ലാ കമ്മിറ്റി.തങ്ങളുടെ ദിവസവേദനത്തിൽ നിന്നും മാറ്റിവെച്ചു സ്വരൂപിച്ച 1 ലക്ഷം രൂപയുടെ ഡിഡി യൂണിയന് വേണ്ടി ജില്ല സെക്രട്ടറി കെ.ധനേഷിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് കൈമാറി.ഗ്രാമ പഞ്ചായത്ത് അസോ: ജില്ലാ സെക്രട്ടറി പി.എസ്.വിനയൻ , കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ. രമേഷ് , കോടശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഉഷ ശശീധരൻ ,ജോ:സെക്രട്ടറി ഡേവീസ് എക്സിക്യൂട്ടിവ് അംഗം എ.എസ്.സജയൻ എന്നിവർ സന്നിഹിതരായിരുന്നു.2018 ലെ പ്രളയത്തിൽ യൂണിയൻ 50,000 രൂപ നൽകിയിരുന്നു.

Advertisement