കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയില്‍ വീട് തകര്‍ന്നു

243
Advertisement

ഇരിങ്ങാലക്കുട :തിങ്കളാഴ്ച വൈകീട്ട് ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയില്‍ വീട് തകര്‍ന്നു. വീട്ടുകാര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി വിരിപ്പേരി വീട്ടിൽ സുമൻറെ വീടാണ് തകർന്നത്.വീടിൻറെ മേൽക്കൂരയും ഭിത്തികളും തകർന്ന നിലയിലാണ്.സംഭവം നടക്കുമ്പോൾ സുമൻ ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു.ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

Advertisement