യൂത്ത് കോൺഗ്രസ്‌ രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

261

ഇരിങ്ങാലക്കുട:യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. മുൻസിപ്പൽ ടൗൺ ഹാൾ രാജീവ്‌ ഗാന്ധി പ്രതിമക്കു മുൻപിൽ പുഷ്പാർച്ചന നടത്തി.യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട്, കെ എസ് യു ബ്ലോക്ക്‌ പ്രസിഡന്റ്‌ റയ്ഹാൻ ഷഹീർ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ശ്രീറാം ജയപാലൻ, ഒ.എസ് അവിനാശ്, ശരത് ദാസ്, ആന്റണി, സന്ദീപ് എന്നിവർ നേതൃത്വം നൽകി..

Advertisement