നഗരസഭ ആരംഭിക്കുന്ന കോവിഡ് കെയർ സെൻറർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

73

ഇരിങ്ങാലക്കുട: നഗരസഭ കാട്ടുങ്ങച്ചിറയിലെ പഴയ ഔവർ ആശുപത്രിയിൽ ആരംഭിക്കുന്ന കോവിഡ് കെയർ സെൻറർ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം നിർവ്വഹിച്ചു.നോർക്കയിൽ പാസ്സിനായി രജിസ്റ്റർ ചെയ്യുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പരിധിയിൽ ഉള്ള പ്രവാസികളുടെ വിവരങ്ങൾ പരിശോധിച്ച് അവരുടെ വീട്ടിൽ ക്വാറന്റൈൻ സൗകര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുകയും ഇല്ലെങ്കിൽ പുതുതായി ആരംഭിക്കുന്ന കോവിഡ് കെയർ സെന്ററിലേക്ക് പാർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക എന്നതാണ് കൺട്രോൾ റൂമിൻറെ പ്രവർത്തന രീതി.കോവിഡ് കെയറിൽ കഴിയുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ കിറ്റ് കൺട്രോൾ റൂം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജി അനിൽ ന് ചെയർപേഴ്സൺ നിമ്യ ഷിജു കൈമാറി.കോവിഡ് കെയർ സെൻറർ പ്രവർത്തനങ്ങൾക്കായി 10000 രൂപ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് തിമോസ് ,ക്ലബ്ബ് അംഗം രഞ്ജി ജോൺ എന്നിവർ ചേർന്ന് മുനിസിപ്പാലിറ്റിക്ക് കൈമാറി . വെള്ളാങ്കല്ലൂർ സ്വദേശിയായ സോമസുന്ദരൻ എന്ന പ്രവാസിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രി കെട്ടിടമാണ് കോവിഡ് കെയർ സെന്റർ ആക്കുന്നതിന് വേണ്ടി വിട്ട് കൊടുത്തത്.അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വരുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടിയാണ് കെട്ടിടം സജ്ജമാക്കിയത് .വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അസൗകര്യം ഉള്ളവരെയാണ് ഇവിടെ പാർപ്പിക്കുക .കഴിഞ്ഞ ആഴ്ചയിൽ ഇരിങ്ങാലക്കുട ഫയർ ഫോഴ്സിന്റെയും നഗരസഭാ ജീവനക്കാരുടെയും നേതൃത്വത്തിൽ കെട്ടിടം പൂർണ്ണമായും ശുചീകരിച്ചിരുന്നു .ചെറാക്കുളം ടൂറിസ്ററ് ഹോമിലും വുഡ് ലാൻഡ്‌സ് ഹോട്ടലിലും ആയിരുന്നു ഇതുവരെ പ്രവാസികൾ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത് .ചെറാക്കുളം അണുവിമുക്തമാക്കി ഉടമകൾക്ക് വിട്ട് കൊടുത്തു .വുഡ് ലാൻഡ്‌സിൽ ഉള്ളവരെ വൈകാതെ ഇങ്ങോട്ട് മാറ്റുമെന്ന് അധികൃതർ അറിയിച്ചു .മുകുന്ദപുരം തഹസിൽദാർ എ.ജെ മധുസൂദനൻ ,താലൂക് ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ ,നഗരസഭാ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ ,നഗരസഭ സെക്രട്ടറി കെ .എസ് അരുൺ ,ഹെൽത്ത് സൂപ്പർവൈസർ പി .ആർ സ്റ്റാൻലി ,കൗൺസിലർമാർ ,നഗരസഭ ജീവനക്കാർ ,ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Advertisement