കാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ക്വാറന്റൈൻ കെട്ടിടം സജ്ജമായി

136
Advertisement

കാട്ടൂർ :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂട്ടത്തോടെ മലയാളികൾ നാട്ടിൽ തിരിച്ചെത്തുമ്പോൾ അവർക്ക് വേണ്ട സുരക്ഷയും സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ കാട്ടൂർ പഞ്ചായത്തിൽ ക്വാറന്റൈൻ കെട്ടിടം സജ്ജമാക്കി .ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ടി.കെ.രമേഷിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം മഠത്തിപ്പറമ്പിൽ യൂസഫ് ഭാര്യ ഖദീജയുടെ പേരിലുള്ള ഒഴിഞ്ഞുകിടന്നിരുന്ന ബാത്ത് അറ്റാച്ച്ട് ബെഡ് റൂമുകളോടു കൂടിയ കെട്ടിടം പഞ്ചായത്തിന് വിട്ടുകിട്ടി. വൈദ്യുതി ബന്ധം താത്കാലികമായി വിച്ഛേദിക്കപ്പെട്ടിരുന്ന കെട്ടിടത്തിൽ കെഎസ്ഇബി താൽക്കാലിക കണക്ഷൻ അനുവദിച്ചു നൽകി. കാട്ടൂരിലെ സന്നപ്രവർത്തകരും , എ ഐ വൈ എഫ് പ്രവർത്തകരും , ഫ്രണ്ട്സ് ക്ലബ്ബ് അംഗങ്ങളും ചേർന്ന് ഒരൊറ്റ ദിവസം കൊണ്ട് കഠിന പ്രയത്നത്തിലൂടെ കെട്ടിടം താമസ യോഗ്യമാക്കി.