തൊഴിൽ ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് പച്ചക്കറി വിതരണം ചെയ്തു

84

ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ കാലത്ത് തൊഴിൽ ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുന്ന സാധാരണ തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷണത്തിന് കരുതലുമായി സി.പി.ഐ(എം) കുഴിക്കാട്ടുകോണം സെന്റർ ബ്രാഞ്ച്.നാട്ടിലെ വിവിധ വീടുകളിൽ നിന്നും ശേഖരിച്ച ചക്ക,മാങ്ങ, നേന്ത്രക്കായ,ചെറുകായ,വാഴക്കുടപ്പൻ, ഇലുമ്പിപ്പുളി, പപ്പായ,കുമ്പളങ്ങ, വെള്ളരി,ചുരയ്ക്ക ,മത്തങ്ങ,ചേന,തക്കാളി,കോവക്ക,വെണ്ട, കറിവേപ്പില,നാളികേരം തുടങ്ങി പതിനഞ്ചോളം ഇനം പച്ചക്കറികൾ ആണ് വിതരണം ചെയ്തത്. കെ.കെ.ബാബു,കെ.കെ.പ്രകാശൻ,കെ.സി.ശേഖരൻ, ശാന്താമണി,വർഷ വേണു,തുടങ്ങിയ പാർട്ടി പ്രവർത്തകരും,മലർവാടി ബാലസംഘം കൂട്ടുകാരായ ആര്യൻ,ഫിദൽ, അൻവർ സാബു,അബിൽ രതീഷ്,ആദി ദേവ് എന്നീ കുട്ടികളും ചേർന്ന് സമാഹരിച്ച പച്ചക്കറികൾ അമ്പതോളം കുടുംബങ്ങൾക്കാണ് വിതരണം ചെയ്തത്.സാമൂഹ്യ അകലം പാലിച്ചുകൊണ്ടും,ലോക്ഡൗൺ നിബന്ധനകൾ അനുസരിച്ചും തിരക്ക് ഒഴിവാക്കി ഓരോ കുടുംബത്തിലെ അംഗങ്ങളെയും പ്രത്യേകം പ്രത്യേകം വിളിച്ചു വരുത്തിയാണ് പച്ചക്കറികിറ്റുകൾ വിതരണം ചെയ്തത്.

Advertisement