ജനകീയ ഹോട്ടൽ ഇരിങ്ങാലക്കുടയിൽ :20 രൂപക്ക് ഉച്ചയൂണ് ലഭിക്കും

644
Advertisement

ഇരിങ്ങാലക്കുട :സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരള പദ്ധതി പ്രകാരമുള്ള ജനകീയ ഹോട്ടല്‍ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു .ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കെട്ടിടത്തിന് അടുത്ത് പ്രവർത്തനം ആരംഭിച്ച ഹോട്ടലിൽ 20 രൂപക്ക് ഊണ് ലഭിക്കും.പാർസൽ ആയാണ് ലഭിക്കുക.ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു ഹോട്ടലിൻറെ ഉദ്‌ഘാടനം നിർവ്വഹിച്ചു.ഹോട്ടലിൻറെ നടത്തിപ്പ് ചുമതല കുടുംബശ്രീക്കാണ് നൽകിയിട്ടുള്ളത് .മുനിസിപ്പൽ കൗൺസിലർമാർ ,നഗരസഭാ ജീവനക്കാർ ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement