മുസ്ലിം സർവ്വീസ് സൊസൈറ്റി റംസാൻ റിലീഫ് വിതരണം ചെയ്തു

130

ഇരിങ്ങാലക്കുട :മുസ്ലിം സർവ്വീസ് സൊസൈറ്റി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു .ലോക്ക് ഡൗൺ സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച്കൊണ്ട് കിറ്റുകൾ വീടുകളിലേക്ക് എത്തിച്ചു നൽകുകയായിരുന്നു .എം .എസ് .എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി .കെ അബ്ദുൾ കരീം മാസ്റ്റർ വിതരണോത്ഘാടനം നിർവഹിച്ചു .യൂണിറ്റ് ഭാരവാഹികളായ വി .കെ റാഫി ,ഗുലാം മുഹമ്മദ് ,ഷേക്ക് ദാവൂദ് ,പി .എ നസീർ തുടങ്ങിയവർ നേതൃത്വം നൽകി .

Advertisement