വിഷൻ ഫെസ്റ്റിന് തുടക്കമായി

152

ഇരിങ്ങാലക്കുട :വിഷൻ ഇരിങ്ങാലക്കുടയുടെ വിഷൻ ഫെസ്റ്റ് – അതിജീവന ജ്വാല ഓൺലൈൻ കലോത്സവത്തിന് വിഷൻ ഇരിങ്ങാലക്കുടയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ തുടക്കം കുറിച്ചു. കലോത്സവത്തിന്റെ ഉദ്‌ഘാടനം പ്രശസ്ത ഫിലിം ആർട്ടിസ്ററ് കലാഭവൻ ജോഷി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് അവതാരക ഇന്ദുകല രാമനാഥൻ ചരിത്രം എന്ന വിഷയത്തിൽ പ്രശ്നോത്തരി ഓൺലൈൻ ആയിട്ട് അവതരിപ്പിച്ചു. അതിനു ശേഷം മത്സരാർത്ഥികളുടെ കവിതാലാപനം നടത്തി. വിഷൻ ഇരിങ്ങാലക്കുട രക്ഷാധികാരി ഫാ. ജോൺ പാലിയേക്കര, ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി, കോ-ഓർഡിനേറ്റർ സോണിയ ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു. വിഷൻ ഇരിങ്ങാലക്കുട കൺവീനർ സുഭാഷ് കെ.എൻ സ്വാഗതവും ചീഫ് കോ-ഓർഡിനേറ്റർ കൃഷ്ണപ്രസാദ്‌ നന്ദിയും പറഞ്ഞു. വിഷൻ ഫെസ്റ്റിന്റെ രണ്ടാം ദിവസം സ്പോർട്സ് എന്ന വിഷയത്തിൽ പ്രശ്നോത്തരിയും തുടർന്ന് നാടൻ പാട്ട് മത്സരവും ഉണ്ടായിരിക്കും.നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോർഡിനേറ്റർ എ .സി.സുരേഷുമായി ബന്ധപ്പെടുക(9447442398).

Advertisement