ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒ.പി പ്രവർത്തനം ആരംഭിച്ചു

40
Advertisement

ഇരിങ്ങാലക്കുട :കൊറോണയുടെ സാഹചര്യത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ താൽക്കാലിക ഒ.പി പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിലെ തിരക്ക് വർദ്ധിച്ചത് മൂലം തിരക്ക് കുറക്കുന്നതിന് വേണ്ടിയാണ് പണി കഴിഞ്ഞ പുതിയ കെട്ടിടത്തിൽ ഒ.പി ആരംഭിച്ചത്.കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ കെട്ടിടത്തിലെ മുറികൾ ശുചീകരിച്ചിരുന്നു.