സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണത്തിന് തുടക്കമായി

65
Advertisement

ഇരിങ്ങാലക്കുട :സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണത്തിന് തുടക്കമായി. റേഷൻ കടകൾ വഴിയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ആദ്യ ദിനത്തിൽ അന്ത്യോദയ വിഭാഗത്തിൽ പെടുന്ന റേഷൻ കാർഡ് ഉടമകൾക്കാണ് വിതരണം ചെയ്യുക .ശേഷം പിങ്ക് കാർഡ് ,നീല കാർഡ് ,വെള്ള കാർഡ് എന്നീ ക്രമത്തിൽ കിറ്റുകൾ വിതരണം ചെയ്യും .ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിന് സമീപത്തുള്ള റേഷൻ കടയിലെ വിതരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ കൗൺസിലർ പി.വി ശിവകുമാർ നിർവഹിച്ചു .

Advertisement