സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 3) 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

69
Advertisement

സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കാസര്‍കോട് 7 , തൃശ്ശൂര്‍, കണ്ണൂര്‍ ഓരോരുത്തര്‍ വീതവും. ഇതുവരെ 295 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് ഇതില്‍ 251 പേര്‍ ചികിത്സയിലുണ്ട്.ചികിത്സയിൽ ഉള്ള 14 പേർക്ക് രോഗം മാറി .169997 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്. 169291 പേര്‍ വീടുകളിലും 706 പേര്‍ ആശുപത്രികളിലുമാണ് ഉള്ളത് . 154 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 9139 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്, 8126 എണ്ണം രോഗബാധ ഇല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement