വാറ്റുപകരണങ്ങള്‍ പിടികൂടി കേസ് എടുത്തു ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. മനോജും സംഘവും

175

ഇരിങ്ങാലക്കുട :വാറ്റുപകരണങ്ങള്‍ പിടികൂടി കേസ് എടുത്തു ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. മനോജും സംഘവും നടത്തിയ റയിഡില്‍ ചാലക്കുടി താലൂക്കില്‍ മറ്റത്തൂര്‍ വില്ലേജില്‍ കോടാലി ദേശത്ത് ആലപ്പുഴക്കാരന്‍ വീട്ടില്‍ സുല്‍ത്താന്‍ മകന്‍ ഷാനു(34) താമസിക്കുന്ന വീടിന് ചേര്‍ന്ന് വളരെ രഹസ്യമായി കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച വലിയൊരു കുഴിയില്‍ 200 ലിറ്ററിന്റെ പ്ലാസ്റ്റിക് ബാരലില്‍ കോട 200 ലിറ്റര്‍ സൂക്ഷിച് കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച മറച്ച് മണ്ണ് വാരിയിട്ടു സൂക്ഷിച്ചിരുന്നത് കണ്ടു പിടിക്കുകയും, മുറിയില്‍ നിന്നും വാറ്റ് ഉപകരണങ്ങളും കണ്ടു പിടിക്കുകയും ചെയ്തു , എക്‌സൈസ് സംഘം വരുന്നതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലാത്തതും വാറ്റിയ കുറ്റത്തിന് മനോജിനെ പ്രതിസ്ഥാനത്ത് ചേര്‍ക്കുകയും ചെയ്തു , മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച ബാരലിലെ കോട എടുത്ത് വീട്ടിനകത്ത് വെച്ചാണ് ചാരായം ഇയാള്‍ വാറ്റിയിരുന്നത് . അന്വേഷണ സംഘത്തില്‍ പി. ഒ വിന്നി സി മേത്തി , ഗ്രേഡ് പി.ഒ. ഷിജു വര്‍ഗ്ഗീസ് , സി. ഇ. ഒ വത്സന്‍ , ഫാബിന്‍ , വനിതാ സി. ഇ. ഒ പിങ്കി എന്നിവര്‍ പങ്കെടുത്തു.

Advertisement