സംസ്ഥാനത്ത് ഇന്ന്(മാർച്ച് 27) 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂരിൽ ഒരാൾക്ക്

150

സംസ്ഥാനത്ത് 39 പേർക്ക് കൂടി ഇന്ന് (മാർച്ച് 27 ) കൊറോണ സ്ഥിരീകരിച്ചു.ആകെ ചികിത്സയിൽ ഉള്ളവർ 164 പേരാണ് .ഇന്ന് സ്ഥിരീകരിച്ചവർ 34 പേർ കാസർകോഡ്,2 പേർ കണ്ണൂർ ,തൃശൂർ,കോഴിക്കോട് ,കൊല്ലം ഓരോരുത്തർ വീതം .സംസ്ഥാനത്ത് ആകെ 110299 പേർ നിരീക്ഷണത്തിൽ . 109683 പേർ വീടുകളിലും 616 പേർ ആശുപത്രിയിലും നിരീക്ഷണത്തിലും ഉണ്ട് . 112 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .5679 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത് .4448 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു .ഇന്നത്തെ റിപ്പോർട്ട് അനുസരിച്ച് നിയന്ത്രണങ്ങൾ കൂടുതൽ കൊണ്ട് വരേണ്ടി വരുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

Advertisement