പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനും ദുരന്തനിവാരണ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ക്കും ഇരുപത്തിയഞ്ചു ലക്ഷം രൂപ നീക്കിവെച്ച് ഇരിങ്ങാലക്കുട നഗരസഭ ബജറ്റ്

55

ഇരിങ്ങാലക്കുട :കോവിഡ് 19 പോലുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനും ദുരന്തനിവാരണ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ക്കും ഇരുപത്തിയഞ്ചു ലക്ഷം രൂപ നീക്കിവെച്ച് ഇരിങ്ങാലക്കുട നഗരസഭ ബജറ്റ്. 7 കോടി 23 ലക്ഷത്തി 99 ആയിരത്തി 221 രൂപ മുന്‍ നീക്കിയിരുപ്പും 50 കോടി 54 ലക്ഷത്തി 21 ആയിരത്തി 558 രൂപ വരവും അടക്കം 57 കോടി 78 ലക്ഷത്തി 20 ആയിരത്തി 779 രൂപ ആകെ വരവും, 53 കോടി 74 ലക്ഷത്തി 37 ആയിരത്തി 714 രൂപ ചിലവും നാലു കോടി മൂന്നു ലക്ഷത്തി 83 ആയിരത്തി അറുപത്തിയഞ്ചു രൂപ നീക്കിയിരിപ്പും വരുന്ന 2019-2020 ലെ പുതുക്കിയ ബഡ്ജറ്റും, നാലു കോടി മൂന്നു ലക്ഷത്തി എണ്‍പത്തി മൂവായിരത്തി അറുപത്തിയഞ്ചു രൂപ ഓപ്പണിങ്ങ് ബാലന്‍സും, 67 കോടി 15 ലക്ഷത്തി 22 ആയിരത്തി 529 രൂപ വരുവുമടക്കം 72 കോടി 32 ലക്ഷത്തി അയ്യായിരത്തി അഞ്ഞുറ്റി തൊണ്ണൂറ്റിനാലു രൂപ വരവും, 70 കോടി 17 ലക്ഷത്തി 16 ആയിരത്തി 600 രൂപ ചിലവും രണ്ടു കോടി 21 ലക്ഷത്തി 88 ആയിരത്തി 994 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2020-2021 വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലക്ക് 41.4 ലക്ഷം രൂപയും, കുടിവെള്ളത്തിന്് 75 ലക്ഷം രൂപയും, വിദ്യാഭ്യാസത്തിന് 2 കോടി 20 ലക്ഷം രൂപയും, പാര്‍പ്പിടത്തിന് എഴു കോടി രൂപയും പശ്ചാത്തല മേഖലക്ക് എഴു കോടി രൂപയും, പട്ടികജാതി വികസനത്തിന് മൂന്നു കോടി രൂപയും സാമൂഹ്യ സുരക്ഷിതത്വത്തിന് ഒരു കോടി 83 ലക്ഷം രൂപയും, ഊര്‍ജ്ജ മേഖലക്ക് ഒരു കോടി 20 ലക്ഷം രൂപയും ശുചിത്വ-മാലിന്യ-സംസ്‌കരണത്തിന് രണ്ടു കോടി 65 ലക്ഷം രൂപയും വനിതാ ക്ഷേമത്തിന് ഒരു കോടി ഏഴു ലക്ഷം രൂപയും, വിശപ്പു രഹിത കേരലം പദ്ധതിക്ക്് 10 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തികരിച്ച് ബജറ്റ് അംഗീകരിക്കുകയായിരുന്നു. ഭേദഗതി നിര്‍ദ്ദേശങ്ങള്‍ എഴുതി നല്‍കിയാല്‍ ഉള്‍പ്പെടുത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചു.കൊറോണ 19 വൈറസ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് കനത്ത നിയന്ത്രണത്തില്‍. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അടക്കമുള്ള കൗണ്‍സിലര്‍മാരും, ജീവനക്കാരും, മാധ്യമ പ്രവര്‍ത്തകരും മുനിസിപ്പല്‍ ഓഫീസിലേക്ക് പ്രവേശിച്ചത് ആരോഗ്യ വിഭാഗം ജീവനക്കാരുടെ പരിശോധനക്കു ശേഷമായിരുന്നു. സാനിറ്റൈസറും മാസ്‌കും ഇവിടെ സജ്ജീകരിച്ചിരുന്നു. കൗണ്‍സില്‍ ഹാളില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയതും ക്യത്യമായ അകലം പാലിച്ചായിരുന്നു.

Advertisement