തൃശ്ശൂർ :വായ്പാ തിരിച്ചടവിന്റെ പേരിൽ ചെറുകിട-ഇടത്തരം ധനകാര്യസ്ഥാപനങ്ങൾ വീടുകൾ കയറി നടത്തുന്ന പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഇത്തരം ധനകാര്യസ്ഥാപനങ്ങൾ ദിവസേനയുളള തിരിച്ചടവ് സമാഹരിക്കുന്നതിന് വേണ്ടി ഒന്നിലധികം പേരുളള സംഘങ്ങളായി വീടുകളിൽ കയറി സമ്പർക്കം പുലർത്തന്നതായി പരാതി ഉയർന്നിട്ടുണ്ട്. സമ്പർക്ക വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇപ്രകാരം വീടുകൾ കയറുന്നത് അനുവദീനയമല്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ തിരിച്ചടവിന് പ്രയാസം നേരിടുന്നവരുണ്ട്. ഈ സാഹചര്യത്തിൽ ധനകാര്യ സ്ഥാപനങ്ങൾ വായ്പാ തിരിച്ചുപിടിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
Advertisement